ശ്രീവല്ലഭ ഭക്തിദളം
ശ്രീവല്ലഭ ഭക്തിദളം
(ആവർത്തന പല്ലവി)
തിരുവല്ല ദേശനാഥാ ശ്രീവല്ലഭാ നാരായണാ കാത്തുകൊള്ളണമേ ഭഗവാനേ...
(ചരണം 1)
നാരായണ ഭക്തന്മാരാം
ഭട്ടതിരിയോ പൂന്താനമോ
അല്ലയിന്ന് എങ്കിലുമീ
കണ്ണീരിൽ ചാലിച്ച
അക്ഷര മലരുകളാൽ
കുറിക്കുന്നു അങ്ങയുടെ നാമം...
(ആവർത്തന പല്ലവി)
തിരുവല്ല ദേശനാഥാ ശ്രീവല്ലഭാ നാരായണാ കാത്തുകൊള്ളണമേ ഭഗവാനേ...
(ചരണം 2)
നിൻ തിരുനടയിൽ നിന്നു
കൈകൂപ്പുമീ ദാസന്റെ
ഇടനെഞ്ചു പൊട്ടി
ഇടറുന്ന നാദത്താൽ
പാടുന്നു ഹരേ ശ്രീവല്ലഭാ
തിരുവല്ലയിൽ വാഴും
വിഷ്ണോ ഭഗവാനേ...
(ആവർത്തന പല്ലവി)
തിരുവല്ല ദേശനാഥാ ശ്രീവല്ലഭാ നാരായണാ കാത്തുകൊള്ളണമേ ഭഗവാനേ...
(ചരണം 3)
കേശാദിപാദം മാല ചാർത്തിക്കാനോ
പന്തീരായിരം പഴറ്റിപ്പഴം നേദിക്കാനോ
കഥകളി ആട്ടം വഴിപാടു നടത്താനോ
ത്രാണിയില്ലാത്തൊരു അൽപ്പപ്രാണിയാണെന്നെ
പ്രമാണിയാം അങ്ങ് എന്നിൽ കരുണ കാണിക്കേണമേ...
(ആവർത്തന പല്ലവി)
തിരുവല്ല ദേശനാഥാ ശ്രീവല്ലഭാ നാരായണാ കാത്തുകൊള്ളണമേ ഭഗവാനേ...
(ചരണം 4)
ശ്രീവല്ലഭേശന്റെ തിരുനടയിൽ
എൻ ഹൃദയ പ്രാർത്ഥനകൾ
ഒരു ഭക്തിദളമായി ചാർത്തുന്നു,
ഹരേ നാരായണാ... വിഷ്ണു ഭഗവാനേ...
വല്ലവിധേനയും കാത്തിടേണേ...
ജീ ആർ കവിയൂർ
28 06 2026
( തിരുവല്ല , കവിയൂർ)

Comments