നീർമൊഴി

 നീർമൊഴി 


പ്രഥമ പ്രകൃതിതൻ മൂലക ശക്തിയിൽ മുന്നിൽ,
ആദ്യത്തെ ജീവന്റെ അങ്കുരം നട്ടൊരു നീര്,
ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗവും മൂടിയ ജലമേ,
നിന്നിൽ നിന്നല്ലോ പ്രപഞ്ചത്തിൻ സ്പന്ദനം തുടങ്ങിയത്.

മാനവ ദേഹത്തിൻ ഉള്ളിലും നീരിന്റെ സാന്നിധ്യം,
ദാഹനീരായി നീ മാറ്റുന്നു ജീവന്റെ വൈഷമ്യം,
ചരവും അചരവും ഒന്നായ് അലിഞ്ഞു ചേരും,
ഈ ജലമില്ലെങ്കിൽ ഭൂമിയിൽ ശൂന്യത മാത്രം.

തമിഴിലെ 'തണ്ണീരും' തെലുങ്കിലെ 'നീലുവും' ഇവിടെ,
കന്നഡ മണ്ണിലും 'നീരെന്ന' ഭാവത്തിൽ ഒഴുകുന്നു,
അല്പം മാറിയും മറിഞ്ഞും ദ്രാവിഡ മൊഴികളിൽ,
പ്രാണന്റെ പേരായ് 'നീർ' എന്നും തിളങ്ങിനിൽപ്പൂ.

മലയാള മണ്ണിലും അയൽനാട്ടു മൊഴികളിലും,
മാറ്റമില്ലാതെ തുടരുന്നു 'നീരെന്ന' നാമം,
ദക്ഷിണദേശത്തിൻ ഭാഷാ തനിമ തൻ,
ജീവന്റെ സ്പന്ദനമീ നാലക്ഷരങ്ങൾ.

തെളിനീരും ഇളനീരും കണ്ണീരുമായിതാ,
ഭൂമിയിൽ മാറുന്നു നീരിന്റെ ഭാവങ്ങൾ,
ആറന്മുളയാറ്റിൽ പള്ളിയോടം നീരിലിറങ്ങുമ്പോൾ,
ആവേശം നെഞ്ചേറ്റും നാടിന്റെ പുണ്യം.

മാന്തോപ്പിൽ ഇലകൂട്ടി വാഴുമൊരു ചെറുജീവയാം നീർ ഒന്നു കടിച്ചാൽ നീറും,
കാട്ടുന്നു നമ്മളോട് ഒരുമതൻ പാഠങ്ങൾ,
എങ്കിലും പ്രകൃതിതൻ നിത്യമാം സത്യമിതാ,
നീര് സത്തുപോയാൽ, എല്ലാം ചത്തുപോകും!

രചന
ജി. ആർ. കവിയൂർ
17 06 2026
( തിരുവല്ല , കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത