രാവണന്റെ കഥ

 രാവണന്റെ കഥ




ലങ്കാധിപതി രാവണന്റെ കഥ കേൾക്കുവിൻ,
ശാപങ്ങളുടെ വലിയൊരു ഘോഷയാത്രയായ്.
മരിക്കാതിരിക്കuവാൻ വരം പലതു നേടിയിട്ടും,
പതനത്തിൻ വഴികളിൽ ശാപങ്ങൾ വന്നു ചേർന്നു. (1)

നളകുബേര ശാപത്താൽ ശിരസ്സേഴായ് പൊട്ടുവാൻ,
അതിനാലേ സീതയെ തൊടാനാകാതെ പോയതും,
വേദവതി തൻ വചനത്താൽ ഒടുവിൽ നശിക്കുവാൻ,
കാരണമായ് തീർന്ന കഥകൾ ഓർത്തുപോം. (2)

ബ്രാഹ്മണനെ ബന്ധിച്ച ഏഴു നാളിൻ ഫലമായി,
മനുഷ്യനാൽ ബന്ധനസ്ഥനാകുമെന്ന ശാപവും,
നന്ദികേശനെ കുരങ്ങെന്നു വിളിച്ച പരിഹാസത്താൽ,
വാനരരാൽ ലങ്കയും കൊട്ടാരവും ഒടുങ്ങിതാ. (3)

വസിഷ്ഠന്റെ വാക്കുകളാൽ സൂര്യവംശജരാലും,
അഷ്ടാവക്ര മഹർഷിയെ ചവിട്ടി വീഴ്ത്തിയതിനാലും,
ദത്താത്രേയ ശാപത്താൽ ശിരസ്സശുദ്ധമായതും,
നാശത്തിൻ വിത്തുകൾ പാകിടുന്നു. (4)

സഹോദരിയെ തടഞ്ഞു നിർത്തി അധരങ്ങൾ മുറിച്ചതും,
മാണ്ഡവ്യ മഹർഷിയെ മർദ്ദിച്ച ക്രൂരതയാലും,
അത്രി പത്നിയെ മുടിപിടിച്ചു വലിച്ചഴച്ചതിനാലും,
വാനരരാൽ പത്നിയും അപമാനിതയായിതാ. (5)

നാരദൻ തൻ നാവരിവാൻ തുനിഞ്ഞ കോപത്താൽ,
തല പത്തും മനുഷ്യൻ മുറിക്കുമെന്ന ശാപവും,
മദനമഞ്ചരിയെ അപമാനിച്ച പാപത്താലുമേ,
രാമബാണമേറ്റു മരിക്കുവാൻ ഇടയായി. (6)

മൗൽഗല്യർ തൻ യോഗദണ്ട് വെട്ടിമുറിച്ചതിനാൽ,
ചന്ദ്രഹാസ വീര്യമെല്ലാം പാഴായിപ്പോയതും,
ബ്രാഹ്മണ യുവതികളുടെ മാതാക്കൾ തൻ ശാപത്താൽ,
ലങ്കയിൽ ദുരന്തങ്ങൾ ഒന്നൊന്നായ് വന്നു ചേർന്നു. (7)

അഗ്നിദേവൻ മുന്നിൽ സ്വാഹാദേവിയെ തൊട്ടതിനാലും,
അനരണ്യ രാജാവിനെ നെഞ്ചിലിടിച്ചു കൊന്നതിനാലും,
ബ്രഹ്മദേവൻ തൻ വചനത്തിൻ ഫലമായും ഒടുവിൽ,
പത്തു തലയും തകർന്നു വീണുപോയിതാ. (8)

അധർമ്മത്തിൻ പാതയിൽ സഞ്ചരിച്ച നാളുകളിൽ,
അറിയാതെ ചെയ്തുപോയ പാപത്തിൻ ഫലമായി,
അജയ്യനാം രാവണന്റെ പതനത്തിൻ കഥയോതി,
ഇതിഹാസ സത്യമായി മാർഗ്ഗം തേടുന്നു ഈ വരികളിലൂടെ. (9)


ജീ ആർ കവിയൂർ 
20 06 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത