അറിയാതെ ( ഗാനം)
അറിയാതെ ( ഗാനം)
(പല്ലവി)
അറിയാതെ നീ അറിയാതെ
ഉള്ളിൻ്റെ ഉള്ളിൽ ഞാൻ
കടന്നൊരു നേരം എൻ
ഹൃദയം മിടിച്ചു ഇടക്കയായ്.
തുടികൊട്ടി താളമിട്ട് സോപാന രാഗമായ്,
ഇടനെഞ്ചിൽ തനിച്ചായി വീണ്ടും
ഇടയ്ക്കതൻ നാദം തുയിൽ ഉണർത്തും പോലെ...
(ചരണം 1)
കണ്ണുകൾ തമ്മിൽ ഇടഞ്ഞുപോയ്
കദനങ്ങൾ മാറിയ നിമിഷങ്ങൾ
കരയെ പുണർന്ന് അകലും
കടലിന്റെ നോവു പാട്ടോ.
മലക്കും മുകളിലെ മാരിവിൽ വിരിഞ്ഞിട്ടും
മനസ്സ് എന്തേ തെളിഞ്ഞില്ല
(ചരണം 2)
കടന്നുപോകും കാറ്റിനുമുണ്ടു
കണ്ണീരിന്റെ ലവണ രസം
നീയില്ലാതെ ഓരോ നിമിഷവും
ശൂന്യമായി തോന്നുന്നു,
അറിയാതെ ഏതോ ഒരു മധുര നോവ് ഉണരുന്നതുപോലെ...
(ചരണം 3)
ചന്ദ്രിക മേഘചാർത്തിൽ
മറയുന്നു രാവങ്ങ് ഒടുങ്ങുന്നു
നീ മാത്രം വന്നതില്ല കനവിൽ
കഴിയുകില്ല ഇനി
കഴിയുകില്ല ഈ
അജ്ഞാത വാസവും
ഏകാന്ത തീരത്ത്
ഒരുനാളും ഈ വാസം.
ജീ ആർ കവിയൂർ
25 06 2026
( തിരുവല്ല , കവിയൂർ)
Comments