അണയാറായ വിളക്ക്

അണയാറായ വിളക്ക്

സന്ധ്യയുടെ മടിയിൽ ജ്വാല വിറച്ചു,
തിരിനാളം മൃദുവായി താഴ്ന്നുനിന്നു,
കാറ്റുകൾ ചുറ്റിലും വട്ടമിട്ടു,
പ്രകാശം പോരാട്ടം തുടർന്നുപോയി.

ഇരുളിന്റെ ചുവടുകൾ അടുത്തെത്തി,
നിഴലുകൾ ചുവരിൽ പടർന്നുകയറി,
ധൈര്യം ചെറുതായി മങ്ങാതിരുന്നു,
വിശ്വാസം ഉള്ളിൽ കാവലിരുന്നു.

പുലരിയുടെ സൂചന ദൂരത്ത് തെളിഞ്ഞു,
കിരണങ്ങൾ യാത്രയ്ക്ക് ഒരുങ്ങിനിന്നു,
അവസാനം തോൽവിയായി മാറിയില്ല,
അസ്തിത്വം സന്ദേശമായി നിലനിന്നു.

ജീ ആർ കവിയൂർ 
20 06 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം