ജനാലയ്ക്കപ്പുറം
ജനാലയ്ക്കപ്പുറം
പ്രഭാതം പുഞ്ചിരി ചാർത്തി നിൽക്കും,
കിളിക്കൂട്ടം മധുരസ്വരം തൂവും,
പുൽമേടിൽ മുത്തുകൾ തിളങ്ങിടും,
കാഴ്ചകൾ മനസ്സിനെ തഴുകിടും.
അകലെയൊരു പാത വളഞ്ഞുപോകും,
യാത്രകൾ പുതുകഥ നെയ്തിടും,
തെന്നലുകൾ സുഗന്ധം വിതറിയെത്തും,
പ്രതീക്ഷകൾ ഉള്ളിൽ വിരിയിടും.
നീലിമയിൽ മേഘരഥം ഒഴുകും,
ചിന്തകൾ ചിറകുവീശി പറക്കും,
അനുഭൂതി പുതുനിറം അണിയും,
ലോകം അത്ഭുതമായി മാറിടും.
ജീ ആർ കവിയൂർ
20 06 2026
( തിരുവല്ല, കവിയൂർ)
Comments