പ്രണയതീരത്തെ തെന്നൽ ( ലളിത ഗാനം)
പ്രണയതീരത്തെ തെന്നൽ ( ലളിത ഗാനം)
രാഗം: മോഹനം
പാതിരാവിൽ വിരിഞ്ഞു,
പരിമളം വാരി വിതറി നീ നിന്നു.
രാപ്പൂവേ... നീയറിഞ്ഞോ,
നിൻ അനുരാഗമെന്നിൽ നിറഞ്ഞു?
കാറ്റിൽ മെല്ലെ തലയാട്ടി,
രാത്രിതൻ മടിത്തട്ടിൽ ചാഞ്ഞിടാം.
നിലാവലകൾ നിന്നെ പുൽകവേ,
മൗനമായി നാം ഒന്നിച്ച് പാടിടാം...
താരം നോക്കി പുഞ്ചിരിക്കും,
നിൻ കൺകളിൽ പ്രണയക്കനവോ?
പൂത്തുലയും ഈ യാമിനിയിൽ,
നാം ഒന്നായ് ഈ രാവിൽ അലിഞ്ഞിടാം...
പറയാതെ പറയുന്ന മൊഴികൾ,
നമ്മെ പുണരുന്ന രാവിൻ തെന്നലുകൾ.
ഇനിയുമീ സുഗന്ധം മായാതെ,
നമുക്കീ പ്രണയതീരത്ത് അലയാം...
മ്മ്... മ്മ്... മ്മ്...
ജി. ആർ. കവിയൂർ
21 06 2026
( തിരുവല്ല, കവിയൂർ)

Comments