ചെണ്ടപ്പാട്ട് (കിട്ടൂവിനും ദക്ഷുവിനുമായി)

ചെണ്ടപ്പാട്ട് 
(കിട്ടൂവിനും ദക്ഷുവിനുമായി)




കുഞ്ഞമ്മൂമ്മ വാങ്ങി കൊടുത്തു 
കിടിലൻ ഒരു കൊച്ചു ചെണ്ട 
ഡിണ്ടട ഡിണ്ടട ഡിം! 
ഡിണ്ടട ഡിണ്ടട ഡിം! 

കിട്ടുവും ദക്ഷുവും മെല്ലെ
പാപ്പം തിന്ന് വരും നേരം
ചെണ്ട ചേട്ടൻ ചിരി തൂകി
ഡിണ്ടട ഡിണ്ടട ഡിം! 
ഡിണ്ടട ഡിണ്ടട ഡിം! 

കിട്ടുവും ദക്ഷുവും നടന്നു
അമ്പലത്തിൽ ചെന്നപ്പോൾ
വലിയ ചെണ്ടച്ചേട്ടൻ അപ്പോൾ
കുശലം ചോദിച്ചേ...
ഡിണ്ടട ഡിണ്ടട ഡിം! 
ഡിണ്ടട ഡിണ്ടട ഡിം! 

തല്ല് കൊണ്ട് തളർന്ന ചേട്ടനെ
കിട്ടുവും ദക്ഷുവും തലോടി
പാവം ചേട്ടൻ മൂളി വീണ്ടും 
ഡിണ്ടട ഡിണ്ടട ഡിം! 
ഡിണ്ടട ഡിണ്ടട ഡിം! 

കുഞ്ഞമ്മൂമ്മ വാങ്ങി കൊടുത്തു 
കിടിലൻ ഒരു കൊച്ചു ചെണ്ട 
ഡിണ്ടട ഡിണ്ടട ഡിം! 
ഡിണ്ടട ഡിണ്ടട ഡിം! 

ജീ ആർ കവിയൂർ 
14 06 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത