പ്രപഞ്ചസമരം

പ്രപഞ്ചസമരം 

ജീവിതമാകും വൈതരണി താണ്ടുമ്പോൾ
അക്ഷോണികൾ ആകും നന്മ തിന്മകൾ,
യുദ്ധത്തിനായി ഒരുങ്ങി നിൽക്കുമ്പോഴും
സമചിത്തത നഷ്ടമാകാതെ മുന്നേറുക തന്നെ.

അഗ്നിവർഷമായ് പായുന്നു ചുറ്റിലും 
അന്യരാൽ തീർക്കും ശരവ്യൂഹങ്ങൾ, 
ഉള്ളിലുരുകുന്ന കോപത്തിൻ ജ്വാലയാൽ 
ഭീതിതമാകുന്നു മർത്ത്യന്റെ വീഥികൾ.

വഴിയിൽ കുരയ്ക്കുന്ന ശ്വാനരെ നോക്കാതെ,
വാനിൽ ജ്വലിക്കുന്ന സൂര്യനായ് മാറണം.
പരിഹാസ ശരങ്ങൾ തറയ്ക്കുമ്പോഴും നമ്മൾ
പതറാത്ത നെഞ്ചുമായ് മുന്നോട്ട് പായണം!

എങ്കിലും പതറാതെ കാത്തുസൂക്ഷിക്കുന്നു 
നന്മതൻ ശീതള നീലവെളിച്ചത്തെ, 
സാരഥിയായ് കൂടെ ദൈവമില്ലേ തുണ- 
നേർവഴി കാട്ടുന്ന ബോധമനസ്സിലെ.

തിന്മതൻ കറുത്ത കുതിരകൾ പായുമ്പോൾ 
നന്മതൻ വെൺമയെ നെഞ്ചോട് ചേർക്കണം, 
ഈ ദിനചര്യതൻ സമരഭൂമിയിൽ നാം 
ശാന്തിതൻ നാണയം മാറ്റി വാങ്ങീടണം.

ജീ ആർ കവിയൂർ 
05-06-2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത