ആരോഗ്യമേ സർവ്വസൗഭാഗ്യം
ആരോഗ്യമേ സർവ്വസൗഭാഗ്യം
ഹരിനാരായണ, കരുണാനിധേ,
ആരോഗ്യമരുളുക ജഗൽപതേ!
ശരീരമാകുന്ന ധർമ്മസാധനം,
ശാന്തി തൻ ഗേഹമായ് മാറിടേണം.
മാനസേ തെളിയണം ഭക്തി വെളിച്ചം,
നിൻനാമം പാടുന്നു അടിയൻ നിത്യം.
എല്ലാ ജീവനും ഒന്നാണെന്ന് അറിഞ്ഞ്,
പ്രകൃതിയെ സ്നേഹിക്കണം നമ്മൾ എന്നും.
കരുണയുടെ വറ്റാത്ത ഉറവയായ് മാറുമ്പോൾ,
ആരോഗ്യവും ശാന്തിയും നമുക്ക് സ്വന്തമാകും.
മാനസേ തെളിയണം ഭക്തി വെളിച്ചം,
നിൻനാമം പാടുന്നു അടിയൻ നിത്യം.
പ്രകൃതി തന്നീടുന്ന സസ്യാഹാരം,
ഉദരത്തിനു കുളിരേകും അമൃതം തന്നേ.
ആവശ്യത്തിനു ജലം നമ്മൾ കുടിച്ചിടണം,
പച്ചക്കറികൾ എന്നും ശീലിക്കണം.
എങ്കിലേ ആരോഗ്യവാന്മാരായ് ജീവിക്കാൻ
നമുക്ക് സാധിക്കൂ!
മാനസേ തെളിയണം ഭക്തി വെളിച്ചം,
നിൻനാമം പാടുന്നു അടിയൻ നിത്യം.
രോഗം അകറ്റുവാൻ യോഗയും ധ്യാനവും,
വ്യായാമം നിത്യവും അനുഷ്ഠിക്കണം.
പഴമയിൽ നിന്നും ഉൾക്കൊണ്ടു പുതുമയിലേക്ക് പോകുമ്പോൾ,
പഴമയെ തീർത്തും തള്ളിക്കളയരുത്.
മാനസേ തെളിയണം ഭക്തി വെളിച്ചം,
നിൻനാമം പാടുന്നു അടിയൻ നിത്യം.
ഋഷിമുനിമാർ നമുക്ക് പറഞ്ഞുതന്ന
ആ ശക്തി, തപശക്തി,
ഇന്നും ഈ അന്തരീക്ഷത്തിൽ നിലനിൽക്കുന്നു!
മാനസേ തെളിയണം ഭക്തി വെളിച്ചം,
നിൻനാമം പാടുന്നു അടിയൻ നിത്യം.
ജീ ആർ കവിയൂർ
03 06 2026
( തിരുവല്ല, കവിയൂർ)

Comments