കാൽപ്പന്തിൻ്റെ ലോകം
കാൽപ്പന്തിൻ്റെ ലോകം
കളിമണ്ണിൽ പിറന്നൊരു കാൽപ്പന്തിൻ കഥ,
കാലങ്ങൾ പിന്നിട്ട് വളർന്നു മഹത്തായ്,
നൂറ്റാണ്ടുകൾ കടന്നും മായാതെ നിന്നു,
ഹൃദയങ്ങളിൽ ഇടം നേടി ഇന്നുമിതാ.
ഗ്രാമവീഥികളിലും നഗരമൈതാനങ്ങളിലും,
ഒരേ ആവേശം ഉയരുന്നു നിമിഷംതോറും,
ഗോളിനായി പായുന്ന യുവകാലടികൾ,
സ്വപ്നങ്ങൾക്ക് ചിറകേകും കാഴ്ചകളായ്.
പെലെയെന്ന മായാജാലം പന്തിനെ പാടി,
മറഡോണയുടെ കാലുകൾ ചരിത്രമെഴുതി,
സിദാനും റൊണാൾഡോയും വിസ്മയം തീർത്തു,
മെസ്സി ഇന്നും ഹൃദയം കീഴടക്കുന്നു.
ബ്രസീലിൻ്റെ മഞ്ഞയും അർജൻ്റീന നീലയും,
ജനഹൃദയങ്ങളിൽ നിറമായി വിരിയുന്നു,
ജയപരാജയങ്ങൾ മാറിമാറി വരും,
കളിയുടെ സൗന്ദര്യം മാഞ്ഞുപോകില്ല.
ലോകകപ്പെത്തുമ്പോൾ ഭൂമി ഒരുമിക്കും,
ഭാഷയും ദേശവും മറന്ന് കൈകോർക്കും,
ബാലനും വൃദ്ധനും ഒരുപോലെ ആകും,
കാൽപ്പന്തിൻ ഗാനം ഹൃദയം നിറയ്ക്കും.
ജീ ആർ കവിയൂർ
10-06-2026
(കവിയൂർ, തിരുവല്ല)
Comments