ഗുരു

 ഗുരു


ഗുരു എന്ന രണ്ടു വാക്കുകൾ
ഉരുവാക്കുന്ന കല്പതരുവല്ലോ,
അരുത് വിരുദ്ധമായി പറയരുത്,
അറിവിൻ അമൃതം ചൊരിയുന്നവനല്ലോ.

അക്ഷരദീപം തെളിയിച്ചീടും,
അന്ധകാരം അകറ്റുന്നവനല്ലോ,
ജീവിതപാതയിൽ കൈപിടിച്ചീടും,
ജയത്തിന്റെ വഴികാട്ടിയല്ലോ.

ശീലവും സ്നേഹവും പകർന്നീടും,
ശിഖരങ്ങളിലേയ്ക്ക് ഉയർത്തുന്നവനല്ലോ,
തെറ്റുകൾ തിരുത്തി നേർവഴി കാട്ടും,
തേജസ്സിൻ കിരീടം ചാർത്തുന്നവനല്ലോ.

മണ്ണിലെ മനുഷ്യനെ മിനുക്കിയൊരുക്കി,
മഹിതനായ് മാറ്റുന്നവനല്ലോ,
പൂർണതയിലേക്കുള്ള പാത തുറക്കുന്ന,
പൂജ്യനാം ഗുരുവാകും ദേവനല്ലോ.

ജീ ആർ കവിയൂർ 
01 06 2026
( തിരുവല്ല , കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത