കബന്ധമോക്ഷം,
കബന്ധമോക്ഷം
![]() |
കാനനവീഥിയിൽ ജാനകിയെത്തേടി
രാമലക്ഷ്മണന്മാർ നടന്നു നീങ്ങി,
ആധി പൂണ്ടുള്ളൊരു മാനസത്തോടെവർ
കാട്ടുപഥങ്ങളിലലയും നേരം.
പെട്ടെന്നു മുന്നിൽ ഭയങ്കരരൂപിയാം
വട്ടക്കണ്ണുള്ളൊരു രാക്ഷസൻ വന്നു,
നീണ്ട കൈകളാൽ അവരെ വരിഞ്ഞവൻ
വായോടു ചേർക്കുവാൻ നോക്കിനിന്നു.
തലയില്ലാത്തവനാമിക്കബന്ധന്റെ
വലിയ കൈകളെ രാമനും വീരനാം
ലക്ഷ്മണനും ചേർന്നു ഖണ്ഡിച്ചു മാറ്റിനാർ,
നിലവിളിച്ചാസുരൻ വീണു മണ്ണിൽ.
മർത്ത്യരല്ലിതു സാക്ഷാൽ ഹരി തന്നെയെ-
ന്നുൾക്കണ്ണാലറിഞ്ഞു കബന്ധനപ്പോൾ,
"ശാപമോക്ഷം തന്ന പുണ്യപുരുഷരേ..."
എന്നു ചൊല്ലിക്കരഞ്ഞു തൊഴുതു നിൽക്കെ.
മുൻപ് തനിക്കു ലഭിച്ചൊരു ശാപത്തിൻ
വൃത്താന്തമെല്ലാം പറഞ്ഞവൻ മെല്ലെ,
തന്റെ ദേഹം ദഹിപ്പിച്ചു വിടുവാൻ ii was
രാഘവനോടെവൻ പ്രാർത്ഥിച്ചു നിന്നു.
അഗ്നിയിലാ ശരീരം ദഹിച്ച നേരം
ദിവ്യരൂപം പൂണ്ടുയർന്നു കബന്ധനും,
സീതയെ കണ്ടെത്തുവാൻ സുഗ്രീവനോട്
കൂട്ടുചേരാൻ പറഞ്ഞു വണങ്ങിപ്പോയി.
04 06 2026
കവിയൂർ തിരുവല്ല

Comments