തുറന്നീടാം നമുക്ക്...
തുറന്നീടാം നമുക്ക്...
തുറന്നു വെച്ചൊരു പുസ്തകം പോലെ
തുറന്നു പിടിച്ചൊരു കുടയതു പോലെ
തുറന്നിടേണം മനസ്സിൻ വാതിൽ
എങ്കിൽ മാത്രമേ ഗുണമുണ്ടാവൂ...
അടഞ്ഞു കിടക്കും പുസ്തകത്താളുകൾ
അറിവിൻ വെളിച്ചം പകരുകില്ല
അടച്ചു വെച്ചൊരു കുടയുണ്ടെങ്കിൽ
മഴയിൽ നിന്നതു കാക്കുകില്ല...
ഇടുങ്ങിയ ചിന്തകൾ മാറ്റിവെക്കാം
ഇനിയൊരു പുതിയൊരു ലോകം കാണാം
തുറന്ന മനസ്സാൽ സ്നേഹം നൽകാം
തുറന്ന മനസ്സാൽ മുന്നേറാം...
അറിവിൻ കതിരുകൾ വിരിയട്ടെ
അൻപിൻ ഉറവകൾ ഒഴുകീടട്ടെ...
തുറന്ന മനസ്സും കുടയും പോലെ
ജീവിതം എന്നും ധന്യമാകട്ടെ...
ജീ ആർ കവിയൂർ
28 06 2026
( തിരുവല്ല, കവിയൂർ)

Comments