സ്വർഗ്ഗസ്ഥനെ സ്നേഹനാഥാ

സ്വർഗ്ഗസ്ഥനെ സ്നേഹനാഥാ

പല്ലവി 

സ്നേഹനാഥാ ശാന്തിനാഥാ കരുണാമയനേ
സർവ്വം നിനക്കായ് സമർപ്പിക്കുന്നു ദൈവമേ

ചരണം 1

സന്തതം സ്തുതിപ്പു നാഥനെ ഞങ്ങൾ
സങ്കടങ്ങൾ തീർക്കും കരുണാമയനെ
സാഹചര്യങ്ങളിലെല്ലാം കാവലായി
സന്തോഷം നിറയ്ക്കും സ്നേഹസ്വരൂപനെ

പല്ലവി

സ്നേഹനാഥാ ശാന്തിനാഥാ കരുണാമയനേ
സർവ്വം നിനക്കായ് സമർപ്പിക്കുന്നു ദൈവമേ

ചരണം 2

സന്താപത്തോടെ വിളിക്കും നേരം
സാമീപ്യമായി എത്തും സമാധാനമേകാൻ
സാഗരമേതും നടന്നു ജയിച്ചവൻ
സകലർക്കും വേണ്ടി ത്യാഗം സഹിച്ചവൻ

പല്ലവി

സ്നേഹനാഥാ ശാന്തിനാഥാ കരുണാമയനേ
സർവ്വം നിനക്കായ് സമർപ്പിക്കുന്നു ദൈവമേ

ചരണം 3

സ്വാന്തനം നൽകി ശാന്തി പകരുന്നവൻ
സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുന്ന നാഥൻ
സർവശക്തനാം ദൈവപുത്രനേ നിനക്ക്
സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി


ജീ ആർ കവിയൂർ 
10 06 2026
( കവിയൂർ , തിരുവല്ല)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത