ആരും അന്യരല്ല മുത്തശ്ശി

 ആരും അന്യരല്ല മുത്തശ്ശി 


മൗനത്തിന്റെ വഴിയിലൂടെ
മനസ്സ് വീട്ടിലെത്തുന്നു.

മതിലുകൾ എല്ലാം ഉരുകി
മനുഷ്യൻ മനുഷ്യനാകുന്നു.

വർണവും വേഷവും മാറി
ഹൃദയങ്ങൾ ഒന്നാകുന്നു.

മഴത്തുള്ളിപോൽ നാം എല്ലാം
ഭൂമിയിലേക്കിറങ്ങുന്നു.

സ്നേഹത്തിന്റെ കടലിലേക്ക്
ഒഴുകിച്ചേരാൻ പഠിക്കുന്നു.

ആത്മാവിൻ വെളിച്ചത്തിൽ
ആരും അന്യരല്ല ഇവിടെ.


ജീ ആർ കവിയൂർ 
02 06 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം