അക്രൂരൻ വരാത്തൊരീ വൃന്ദാവനത്തിൽ
അക്രൂരൻ വരാത്തൊരീ വൃന്ദാവനത്തിൽ
ആനന്ദ സിന്ധുവിൽ ആറാടും കണ്ണന്റെ
അനഘമാം വൃന്ദാവന ലീന ഭാവം...
അക്രൂര തേർചക്രം ഉരുളാത്ത മണ്ണിൽ,
അലയുന്ന രാധ തൻ പ്രണയ ഗീതം.
അക്രൂരൻ വരാത്തൊരീ വൃന്ദാവനത്തിൽ,
അകലാതെ വാഴുമെൻ രാധേ മാധവാ...
ഹരേ കൃഷ്ണ രാധാസമേത കൃഷ്ണാ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
വില്വമംഗലമായി, കുരൂരമ്മ തൻ മടിയായി,
പൂന്താന ഭക്തിതൻ ഭാഗവത ധാരയായി...
മഞ്ജുള കെട്ടിയ മാല തൻ കുളിരായി,
മാധവൻ വാഴുമീ മധുര ഭാവം.
അക്രൂരൻ വരാത്തൊരീ വൃന്ദാവനത്തിൽ,
അകലാതെ വാഴുമെൻ രാധേ മാധവാ...
ഹരേ കൃഷ്ണ രാധാസമേത കൃഷ്ണാ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
പാണ്ഡവർ വീണ്ടും ജനിക്കാതിരുന്നെങ്കിൽ,
പാരിതിൽ വിരഹത്തിൻ നോവില്ലയെങ്കിൽ...
രാധ തൻ കണ്ണന്റെ രാസലീലാ ലഹരിയിൽ,
രാവുറങ്ങാത്തൊരു ദ്വാപരം വീണ്ടും!
ആ ദിവ്യ പുണ്യമാം വൃന്ദാവന തണലിൽ,
ഒരു പുൽക്കൊടിയായി ജനിച്ചീടാൻ കഴിഞ്ഞെങ്കിൽ...
അക്രൂരൻ വരാത്തൊരീ വൃന്ദാവനത്തിൽ,
അകലാതെ വാഴുമെൻ രാധേ മാധവാ...
ഹരേ കൃഷ്ണ രാധാസമേത കൃഷ്ണാ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
ഹരേ കൃഷ്ണ രാധാസമേത കൃഷ്ണാ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ...
ജീ ആർ കവിയൂർ
20 06 2026
( തിരുവല്ല, കവിയൂർ)

Comments