मौन की ग़ज़ल / മൗനത്തിന്റെ ഗസൽद्विभाषी ग़ज़ल / ദ്വിഭാഷാ ഗസൽ
मौन की ग़ज़ल / മൗനത്തിന്റെ ഗസൽ
द्विभाषी ग़ज़ल / ദ്വിഭാഷാ ഗസൽ
मौन में तेरी याद की ठहरी नमी है ग़ज़ल,
दिल से उठती दर्द की गहरी नमी है ग़ज़ल।
മൗനത്തിൽ നിൻ ഓർമ്മയുടെ തങ്ങി നനവാം ഗസൽ,
ഹൃദയത്തിൽ വേദനയുടെ ആഴ്നനവാം ഗസൽ।
आँख में ठहरा हुआ इक अश्क जब कहने लगे,
वेदना की बोलती फिर ख़ामुशी है ग़ज़ल।
കണ്ണീരായ് തങ്ങി നിൽക്കുന്നൊരു തുള്ളി സംസാരിക്കിൽ,
വേദനയുടെ മൗനഭാഷ വെളിപ്പെടുത്തും ഗസൽ।
रात की तन्हाइयों में चाँद जब सुनता मुझे,
चाँदनी के लब पे आकर जो थमी है ग़ज़ल।
രാവിൻ ഏകാന്തതയിൽ ചന്ദ്രൻ ചെവികൊടുക്കുമ്പോൾ,
നിലാവിൻ അധരങ്ങളിൽ മൗനമായി തങ്ങും ഗസൽ।
तेरी यादों की फुहारों में भीगता है दिल,
अश्क की धारा में बरसों से धुली है ग़ज़ल।
നിൻ സ്മൃതികൾ മഴയായി ഹൃദയത്തിൽ പെയ്യുമ്പോൾ,
അശ്രുനദിയിൽ കഴുകി തെളിഞ്ഞു നിൽക്കും ഗസൽ।
सूने घर के हर किसी कोने में तेरी आहटें,
इक उदासी की सदा बनकर जमी है ग़ज़ल।
ശൂന്യമായ വീടിൻ ഓരോ കോണിലും നിൻ ചുവടൊച്ച,
ഏകാന്തതയുടെ സ്വരമായി മുഴങ്ങിനിൽക്കും ഗസൽ।
खोए लम्हों की महक सी साथ चलती है सदा,
बीते सपनों की कोई प्यारी गठरी है ग़ज़ल।
മാഞ്ഞുപോയ നിമിഷങ്ങൾ സുഗന്ധമായി കൂടെവന്ന്,
സ്വപ്നങ്ങളുടെ ഭാണ്ഡമേന്തി നടന്നുപോകും ഗസൽ।
जब सफ़र में हमसफ़र कोई न मेरे साथ था,
मेरे क़दमों के निशाँ संग ही चली है ग़ज़ल।
ജീവിതയാത്രയിൽ കൂട്ടായി ആരുമില്ലാതിരുന്നപ്പോൾ,
എൻ കാൽപ്പാടുകൾക്കൊപ്പം നടന്നുപോയി ഗസൽ।
मैं 'जी आर' अपनी ख़ामोशी को जब आवाज़ दूँ,
दिल की हर धड़कन में तब से बसी है ग़ज़ल।
ഞാൻ 'ജി ആർ' എൻ മൗനത്തിന് ശബ്ദമേകിയ നാളിൽ,
എൻ ഹൃദയമിടിപ്പിനുള്ളിൽ വസിക്കുന്നിതാ ഗസൽ।
GR kaviyoor
08 06 2026
(Kaviyoor, thiruvalla)
Comments