നിമിഷങ്ങള്‍




രണ്ടുനിമിഷങ്ങൾ നിന്നു
കനവുകളുടെ ഘോഷയാത്രകൾ
നീയും ഞാനും നടന്നകന്നു
എവിടേക്കെന്നറിയാതെ
രണ്ടു നിമിഷങ്ങളുടെ ഇടവേളയിൽ
രണ്ടു ഹൃദയങ്ങളുടെ സംഗമം

സൂര്യകിരണങ്ങളുടെ തിളക്കങ്ങൾ നീ
പൂവിരിയുന്ന പോൽ പുഞ്ചിരിയിൽ
സ്വപനങ്ങളിൽ നീ ഒരു വസന്തമായ്
സന്തോഷങ്ങളുടെ കുളിർ കാറ്റുനീ
പുതുജീവനം നൽകും ആനന്ദമായ് നീ

രണ്ടുനിമിഷങ്ങൾ നിന്നു
കനവുകളുടെ ഘോഷയാത്രകൾ
നീയും ഞാനും നടന്നകന്നു

കാറ്റുകളിൽ നീ ഒരു സുഗന്ധമായി നിറഞ്ഞു
എല്ലാ ദിശകളിലും രാഗങ്ങളായ്
അലിഞ്ഞു ചേർന്നു  
രാവിൻ വെളിച്ചങ്ങളിൽ പടർന്നു
ചക്രവാളങ്ങളിൽ മാറ്റൊലികൊള്ളും
സംഗീത ധാരകളിൽ
മായാലജം പോലെ തിളങ്ങി നീ

രണ്ടുനിമിഷങ്ങൾ നിന്നു
കനവുകളുടെ ഘോഷയാത്രകൾ
നീയും ഞാനും നടന്നകന്നു......

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ