നിന്നെ കുറിച്ചു മാത്രം

തുണയില്ലാതലയുന്ന നേരത്തു
നീയൊരു തണലായ് മാറിയപ്പോള്‍
അറിയാതെ ഞാനെന്റെ മനതാരില്‍
ഒരു വരി കവിത കുറിച്ചു നിനക്കായ്
ഈണങ്ങള്‍ പെയ്യുന്ന വാക്കുകള്‍ വരികളില്‍
എൻനോവേറ്റു പറയുവാന്‍ തുനിഞ്ഞു
കനവിലും നിനവിലും കാണാന്‍ കഴിയുന്ന
നിന്‍ പ്രണയാതുര ഗാനമായ് മാറുമ്പോള്‍
എന്നെ അറിയാതെ ഞാനറിയാതെ
ഞാനൊരു ഭ്രാന്തമാം അനുഭൂതിയില്‍
മൂളിടുന്നതൊക്കെ എന്തെ
നിന്നെ കുറിച്ചുള്ളതായ് മാത്രമാകുന്നു ......
Comments