കളിവിളക്കുകള്‍ അണഞ്ഞു

കളിവിളക്കു കണ്ണുചിമ്മി
മുല്ലമലർ മാലയും വാടി
വീശിറിയും കുഴഞ്ഞു വീണു
ഒട്ടിയവയറുമായി ലഹരിയടങ്ങിയ
ചഷകവും ചുണ്ടു മുട്ടാതെ മയങ്ങി
ദ്രൗപതി വസ്ത്രാക്ഷേപവും കഴിഞ്ഞു
കത്തിവേഷം മൂക്കിലെ ചുട്ടി മായ്ക്കാതേ
കണ്ണടച്ചു ചാഞ്ഞുറങ്ങി ക്ഷീണത്താൽ
കാറ്റും ഓടിയെങ്ങോ മറഞ്ഞു
പാതിരാ പുള്ളുകളും മയങ്ങി
അപ്പോഴും ചീവീടുകൾ
ശ്രുതി മീട്ടികൊണ്ടിരുന്നു ...!!
Comments