ഇന്നലെയുടെ ഓര്‍മ്മ
ഇന്നലെകളുടെ രാവുകളില്‍
കിനാവിന്റെ താഴ് വാരങ്ങളില്‍
നീ എനിക്കായി നല്‍കിയൊരു
മധുരകനികള്‍ ആസ്വദിച്ചു
എത്ര നുണഞ്ഞാലും
രസമുകുളങ്ങള്‍ക്ക്
പറഞ്ഞരിയിക്കാനാവാത്ത
ലഹരി നല്‍കും അനുഭൂതി
ആത്മാവിന്റെ പുസ്തകത്താളില്‍
കുറിച്ചിട്ടു ഞാനാ രസമയമാം
ഓര്‍മ്മകള്‍ ,അറിയില്ല ഇനിയും
അതുപോലെ ഉള്ളവ ലഭിക്കുമോ
വാക്കുകള്‍ക്ക് ഇനിയും മധുരം
പോരാ എന്നൊരു തോന്നല്‍ .......!!
Comments