Friday, April 7, 2017

ഋതുക്കൾ വന്നു പോകിലും

No automatic alt text available.


ഋതുക്കൾ വന്നു പോകിലും
മറക്കില്ലൊരിക്കലും നിന്നെ ഞാൻ
ഇല്ല മറക്കില്ലൊരിക്കലും നിന്നെ ഞാൻ
ഋതുക്കൾ വന്നു പോകിലും ....


ശിശിരത്തിന്റെ കുളിർ പെയ്യുമ്പോഴും
ഇളംവെയിൽ മുറ്റത്തു കളിയാടുമ്പോൾ
മദ്ധ്യാഹ്നമെറെ നിറചിരിതൂകുമ്പോൾ
സന്ധ്യവന്നു തിരിതെളിക്കുന്നു ചിരാതുകളിൽ
രാവിന് നീളമേറുമ്പോൾ
പകലിനു ദൈർഘ്യം കുറയുന്നു

ഋതുക്കൾ വന്നു പോകിലും
മറക്കില്ലൊരിക്കലും നിന്നെ ഞാൻ
ഇല്ല മറക്കില്ലൊരിക്കലും നിന്നെ ഞാൻ
ഋതുക്കൾ വന്നു പോകിലും ....

ഗ്രീഷ്മം വന്നു നിൽക്കുമ്പോൾ
ചുട്ടു തപിക്കുന്ന മൗനമുടച്ചു
തകർത്തു ഇടവഴികളിൽ
പൂഴികാറ്റു നൃത്തം വെക്കുന്നു
ഇലകളിലെല്ലാം മഞ്ചിമ പടരുന്നു
പൂക്കളെല്ലാം വാടിക്കരിയുമ്പോൾ

ഋതുക്കൾ വന്നു പോകിലും
മറക്കില്ലൊരിക്കലും നിന്നെ ഞാൻ
ഇല്ല മറക്കില്ലൊരിക്കലും നിന്നെ ഞാൻ
ഋതുക്കൾ വന്നു പോകിലും ....

വർഷ കാലമണയുമ്പോൾ
പച്ചപുതപ്പിച്ചു നിർത്തുന്നു
മലകളെ ഉമ്മവെച്ചു
മേഘങ്ങൾ നിൽക്കുന്നു
കളകാഞ്ചി പാടി കുയിലുകളപ്പോൾ
ഒരോർമ്മയെന്നിൽ വേദന നിറച്ചു
രണ്ടു കണ്ണുകൾ നിറഞ്ഞൊഴുകുന്നു .

ഋതുക്കൾ വന്നു പോകിലും
മറക്കില്ലൊരിക്കലും നിന്നെ ഞാൻ
ഇല്ല മറക്കില്ലൊരിക്കലും നിന്നെ ഞാൻ
ഋതുക്കൾ വന്നു പോകിലും ....

No comments: