മനം തുടിക്കുന്നു
പറന്നു പറന്നു നിന്‍ അരികില്‍ എത്താന്‍
എത്ര തളര്‍ന്നാലും ചിറകുകള്‍ക്ക്
ശക്തി നല്‍കുന്നത് നിന്‍ ഓര്‍മ്മകള്‍
മെയ്യുമാ കതിരണിഞ്ഞ പാടവും
തെളിനീര്‍ ഒഴുകും പുഴയും
കൊക്കുരുമ്മി ഇരുന്നോരാ തണല്‍
നല്‍കുമാ മാന്തോപ്പും പറഞ്ഞാലും
പറഞ്ഞാലും തീരുകയില്ലാ പഞ്ചവര്‍ണ്ണ
ചിറകിനുള്ളിലെ എനിക്കായി മിടിക്കുമാ
ഹൃദയ ശോഭയുടെ കാന്തി ഞാനിന്നുമറിയുന്നു ..!!
Comments