വേഴാമ്പലായ്

ഞാനും നീയും പിന്നിട്ട വഴികളില്‍
ഓർമ്മകളിന്നും ഉമ്മവെക്കുന്നു
ഒരു വസന്തമലരായി ചില്ലകളില്‍
വിടര്‍ന്നു പൂത്തുലയുന്നുവല്ലോ
നിലാവ് ഒളിച്ചുകളിക്കുന്ന
നിഴലായി നിന്‍ രൂപമെന്നെ
എന്നെ ഏറെ മദിക്കുന്നുവല്ലോ
ഒരു കുളിര്‍ തെന്നലായി വന്നെന്‍
മനതാരില്‍ ലഹരി പടര്‍ത്തി
എങ്ങുനീ പോയി മറഞ്ഞു .
ചാരുതയാര്‍ന്ന കാഴ്ചകള്‍ കാണന്‍
ഇനിയെന്ന് വന്നു നീ ചാരത്തുവരുമെന്നു
സ്വപ്നം കണ്ടു കഴിവു ഞാനൊരു
മഴകാക്കും വേഴാമ്പലായ്........
Comments