വരിക
വരിക
എന്റെ കണ്ണിലേക്കിറങ്ങി
ആഴങ്ങളിലേക്ക് താഴുക
എന്റെ ഹൃദയത്തെ അറിയുക
അറിഞ്ഞു ശൂന്യതയെ നിറക്കുക
വരിക
എന്നെ നിന്നിലേക്ക് കൊണ്ടുപോകുക
അറിയുക എന്നെ നിനക്കായ്
രുചിച്ചറിയു എന്റെ കണ്ണുനീരിനെ
മുറിവുകളെ ഉണക്കുക
വരിക
എന്റെ തീവ്രാഭിലാഷമറിക
എന്റെ ചുണ്ടുകളിലേക്കടുക്കു
എന്റെ സ്പർശമറിയുക
എന്റെ ദാഹമറിഞ്ഞകറ്റുക
വരിക
മഥിക്കുക എന്റെ ഇച്ഛകളെ
തുടച്ചു നീക്കുക എന്റെ ദൗര്‍ലഭ്യങ്ങളെ
രുചിച്ചറിയുക എന്നിലെ അമൃതം
എന്റെ വിശപ്പുകളെ രുചിക്കു
വരിക
ഞാൻ നീയാകാം
നീ ഞാനാകാം
നിന്നെപോലെയല്ല
എന്നെപോലെ അല്ല
വരിക
നമുക്കൊന്നാകാം
വരികെന്റെ പ്രണയമേ വരിക ..!!
Comments