ഖൽബിന്റെ ദുനിയാവിൽ
മുല്ലപൂചിരിയുമായ് നീ വന്നപ്പോള്‍
കൈയിലെ മൈലാഞ്ചി മൊഞ്ച് കണ്ട്
ഒരു നിമിഷമങ്ങു മയങ്ങി പോയി
നിന്റെ മിഴിരണ്ടിലുമുള്ള നക്ഷത്ര
തിളക്കത്തില്‍ ഞാനൊരു കനവുകണ്ടു
മഴമേഘ കീറില്‍നിന്നും ചന്ദ്രനുദിച്ചപ്പോള്‍
കടവത്തെ തോണിയില്‍ നമ്മളുരണ്ടും
ഖൽബിന്റെ ദുനിയാവിൽ ഒറ്റക്കായ്
അള്ളോ ..!! വീണ്ടുമെന്തോക്കെ
കണ്ടെന്നു എഴുതാന്‍ വന്നപ്പം
നിന്റെ ബാപ്പ മീശയും പിരിച്ചും കൊണ്ട്
വെട്ടുകത്തിയുമായ് മുന്നില്‍ നില്‍ക്കുന്നേ ..!!
Comments