ആശകള്‍

നിഴൽകടന്നു യൗവന പടികടന്നെത്തുമാ
നിലാവിന്റെ ചോട്ടിൽ വിരിവെച്ചനേരം
നിശാശലഭങ്ങൾ തിരിനാളത്തിൻ ലയമൊത്തു
നൃത്തമാടുന്നനേരം അറിയാതെ
നിറനിദ്ര  രാവായി മാറിടുന്നുവല്ലോ  
നിന്റെ തികട്ടുന്ന ഓർമ്മകളെന്നെ
നിനക്കാത്ത വഴിയേ കൊണ്ടുപോകുന്നു
നിലക്കാതെ നിത്യമിങ്ങനെ ജീവിതം
നിരങ്ങി നീങ്ങിയിരുന്നെങ്കിലെന്നാശിച്ചു
വ്യർത്ഥമാണീ മോഹമെന്നറിയുകിലും
ആശിപ്പാതിരിക്കാനാവുമോ മാനസം...!!

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “