പുലരാതെ ഇരിക്കട്ടെ

നിലാവും അതു തീര്‍ക്കും
കുളിര്‍ക്കാറ്റും സുഖ സ്വപ്നങ്ങളും
പുലരാതിരിക്കട്ടെ വേഗം നിൻ
സാമീപ്യ ഗന്ധം ലഹരി പകരുന്നു
എത്ര മുകർന്നയാളും തീരുകയില്ല
നിൻ മുകുളങ്ങളുടെ അധര ചാരുത
നിറയുന്നു എന്നിലാലസ്യം മധുരമേകിയ
രാവിന്റെ കുളിർമയും സ്വപ്ന സ്പർശവും
അല്ലയോ പ്രണയ കുസുമമേ വാടാതെ
നീ നില്‍ക്കുക എന്‍ ജാലക വാതിലിനരികെ
Comments