നീ കാണുന്നുണ്ടോ സഖാവേ......

നീ കാണുന്നുണ്ടോ സഖാവേ......

നന്മയുടെ നാമ്പ് തേടി ഇരുളിന്റെ
കയങ്ങളിൽ ഇതൾകണ്ടു പതുങ്ങി
നനവാർന്ന ഇടങ്ങളിൽ പൊത്തിലിറങ്ങി
അവസാനം നിണമണിഞ്ഞു കവലക്കലെ
ഓരത്ത്  ഇഷ്ടിക കെട്ടി മണ്ഡപത്തിൻ
ചുവരിൽ രക്തവർണ്ണ മാലയണിഞ്ഞു
കാണുമ്പോൾ അറിയാതെ
കണ്ണ് നിറഞ്ഞു പോകുന്നു
വായുവിനെ മർദ്ധിച്ചു നിന്റെ
പേരിൽ മുദ്രാവാക്യം വിളിക്കുന്നു
ആർക്കുവേണ്ടി   നീ ഇതാർക്കുവേണ്ടി
അധികാര കസേരയിലിരുന്നു കുരിശു കൃഷി
നടത്തുന്നു പാവങ്ങളുടെ  പങ്കു പകുക്കാതെ
ഇനി എന്തൊക്കെ ശരിയാക്കുമെന്നറിയില്ല
അല്ലയോ സഖാവേ നീ ഇതെല്ലാം അങ്ങ്
സ്വർഗ്ഗത്തിലോ നരകത്തിലോ നിന്നു കാണുന്നില്ലേ ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ