പ്രണയ വര്‍ണ്ണങ്ങള്‍ മായുന്നില്ല

പ്രണയ വര്‍ണ്ണങ്ങള്‍ മായുന്നില്ല


വാക്കൊഴിയാ വരികളില്‍ വീണ്ടും
വിതക്കുന്നു കണ്ണാഴങ്ങളില്‍ തീര്‍ക്കും
വിത്തുകളുടെ വളരാനുള്ള കരുത്തു
വാചാലമാം മനസ്സിനുള്ളില്‍
വേരുറച്ചു മുളപൊട്ടി കിളുര്‍ത്തു
വരുന്ന മോഹങ്ങള്‍ പൂക്കും
വള്ളികളില്‍ എവിടയോ
വിരഹത്തിന്‍ ആര്‍ദ്രത കണ്ടു
വരിക അകറ്റാമിനി
വാമൊഴിയാലൊരു കവിത ..!!

തീര്‍ന്നില്ലയെങ്കില്‍ ഇനിയും
തണല്‍ വിരിക്കാമൊരു
ശലഭ ചിറകിലേറി പറക്കാം
ശോഭയെഴും പൂക്കളില്‍
ചുംബന കമ്പനത്താല്‍
ചൂരകറ്റാമാ പ്രണയനോവിന്റെ
വരിക വരിക ഇനിയുമുണ്ടൊരു
ഹൃദയത്തിന്‍ വാടക്കു
കൊടുക്കാത്തോരിടം .....!!

നോവെറുമ്പോഴും മധുരമേറിയ
ഓര്‍മ്മകളുടെ വാടാത്ത പൂവിനു
നറു ഗന്ധമിപ്പോഴും വിടാതെ
പിന്നാലെ പോകുന്നു
മുള്ള് കൊള്ളൂകിലും  .
കണ്ണുകള്‍ നിറയുന്നതെന്തിനു
 മനസ്സിനെ അറിവുള്ളല്ലോ...!!

അബലയോ ചപലയോ എന്നറിയില്ല
ആഴങ്ങള്‍ തീര്‍ക്കും കുമിളകളില്‍
നിന്നും പൊട്ടി ഒഴുകും നോവിന്റെ
രക്ത ബിന്ദുക്കളില്‍ പിറക്കാതെ
പോയൊരു അശ്രുകണം
എന്നും മിഴിതുടക്കാനെ
നിനക്കാവതുള്ളുയെന്നറിയുക
വേപതുപൂണ്ടു കളയണ്ട ജന്മം
ഉണ്ടൊരു നല്ല നാളെ ഉദിക്കുമി
ചക്രവാലത്തിലെന്നറിക
ഓടുക്കാതെ ഇരിക്കു പ്രണയം
ദൂരമകലെയല്ല അടുക്കുന്നു നിന്‍ അരികെ ...!!

വൃത്തങ്ങള്‍ ഒരുക്കും നിന്‍ കാല്‍വിരലിന്റെ
വൃത്തബിന്ദുവിന്‍ കണംകാല്‍ തോടും
മണ്ണില്‍ ഞാന്‍ കണ്ടൊരു നാണത്തിന്‍
പെണ്ണിന്‍ മനം ഇല്ല ആവില്ല അതിന്‍
ആഴം അളക്കുവാന്‍ നീളമില്ല ഒരു
അളവു കൊലിനുമെന്നു അറിയുമ്പോള്‍
മായാതെ നില്‍ക്കുന്നു ഇപ്പോഴും
പ്രണയ വര്‍ണ്ണത്തിന്‍ ചാരുത ...!!

ജീ ആര്‍ കവിയൂര്‍
21 -04 -2017

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ