അവള്‍ കാത്തിരുന്നു
ഓര്‍മ്മകള്‍ മെയ്യുന്ന ഇടവഴിയില്‍
അവളിന്നും കാത്തിരുന്നു അവനെ
ജന്മങ്ങളായി ഇത് തുടങ്ങിയിട്ട്
പച്ചിലപടപ്പിന്റെയും നനഞ്ഞ
മണ്ണിന്‍ മണവുമായി മഴതോര്‍ന്നിട്ടും
വന്നില്ലല്ലോ കൂട്ടുകാരന്‍ ഒരുവേള
പതുങ്ങിനിന്നു ഒച്ചയിട്ടു വരുമോ
കൈനിറയെ ചുനയുള്ള മാങ്ങയുമായ്
വന്നു എന്റെ ഉടുപ്പൊക്കെ അഴുക്കാക്കി
മുന്‍വരിപല്ലില്ലാ ചിരികാട്ടി ചിരിക്കുമോ
നേരം പോകുന്നതറിയില്ല അവസാനം
അമ്മ തിരക്കി വരും വരക്കും വാ പിളര്‍ന്നു
നിന്റെ വാതോരോ കഥകള്‍ കേട്ട് നില്‍ക്കും
എവിടെ നീ എവിടെ പോയി ഒളിച്ചു
പിണങ്ങിയാണോ ഞാന്‍ നിനക്കായ്
മാത്രം തരാമാ മാനം കാട്ടാത്ത മയില്‍പ്പീലി
വരൂ ഒന്നിങ്ങു വരൂ നമുക്ക് കണ്ണുപൊത്തിയും
കഞ്ഞിയും കറിയും വച്ച് കളിക്കെണ്ടേ
എന്തെ നീ എന്നെ ഇങ്ങിനെ വിഷമിപ്പിക്കുന്നു
നിന്റെ മാത്രം കനവു കാണുന്നു എവിടെ നീ......
Comments