തളിരിട്ടു പൂവിട്ടു നിൽക്കും
അവസാനമെങ്കിലുമാ നെഞ്ചിൻ കൂട്ടിൽ
തലചായിക്കാമെന്നാ വ്യാമോഹമൊക്കെ
വെറുതെയായില്ല എന്ന് അറിയട്ടെ നമ്മളെ
അകറ്റിയൊരു സമൂഹമേ നിനക്ക് അറിയില്ല
പ്രണയം പൂക്കും താഴ്‍വാരങ്ങളിലെ കുളിർ
അത് നൽകുമാ ലഹരിയും സ്വപ്നാനുഭൂതിയും
ഉറക്കമില്ല രാവുകളും വിശപ്പും ദാഹവും മറക്കും
ഓർമ്മകളുടെ മധുരിമയും എത്ര ജന്മങ്ങൾ കഴിയുകിലും
കൊഴിയില്ല അനുരാഗ പൂമരം തളിരിട്ടു പൂവിട്ടു നിൽക്കും ...!!
Comments