എന്റെയുള്ളിൽ നിന്നുമല്ലോ

ചുണ്ടുകളെത്തിയില്ല ചുമലോളമുയർന്നില്ല
ചുടുകാറ്റടിച്ചു വാടികരിഞ്ഞു നിന്നു
ചില്ലിമുളയും കേണു കണ്ടുവോ നീയെൻ
ചെറുക്കനെ കാലികൾ മേക്കുമാ ഗോപാലബാലനെ
ചിറ്റോളങ്ങൾ തീരത്തോട് ചോദിച്ചു കേട്ടുവോ
ചാരുകേസരി പാടുമാ ശുഷിരം നിറച്ച വേണു
ചമ്രവട്ടത്തു കാത്തു കോർത്തിരിക്കും
ചില്ലകളെ കേട്ടുവോ ഗോപാലാബലകനെ നിങ്ങൾ
മേഘങ്ങളാൽ ചിത്രം വരക്കുമാകാശമേ
കേട്ടുവോ നീ ശ്യാമവർണ്ണന്റെ മുരളിക
കാടകം താണ്ടി വരും കാറ്റേ നിന്നിൽ
മാറ്റൊലികൊള്ളുന്നുവല്ലോ ആ മോഹനഗാനം
ഇനിയെവിടെ തിരയുമാനന്ദ ലഹരി
മായാ മോഹനന്റെ അനുഭൂതി പകരുമാ
ബാൻസുരി വാദനം മുഴങ്ങുന്നുവല്ലോ
മറ്റങ്ങുമല്ല എന്റെയുള്ളിൽ നിന്നുമല്ലോ ..!!
Comments