മോചനം
വിളക്ക് വച്ച് ചൂട് കൂടുമ്പോള്‍
പെയ്യാത്ത മഴയെ അല്ല ശപിക്കുന്നത്
പൂം നദി കടത്തി വിടാതെ
കലശത്തിലാക്കി കാവലിരുത്തിയ
വിശന്നും ദാഹിച്ചും കിടന്നപ്പോള്‍
കൈ നീളാത്ത പുത്രനെ ഇനി
എന്നാണാവോ ഒരു മോചനം
ഒരു കാശി യാത്ര അല്ലെങ്കില്‍
പാപനാശത്തിലോ വര്‍ക്കലയിലെക്കോ
ഒന്ന് ഒഴുക്കി വിടുക എന്നെങ്കിലും
ഒരു വിശ്രമം കിട്ടുമോ ആത്മാവിനു മോക്ഷം
Comments