മോഹ രേണുക്കള്‍

കാത്തിരിപ്പിന്റെ കാതടഞ്ഞോ
കണ്ണടഞ്ഞോ നടന്നടുക്കാത്ത
കദനത്തിൻ നോവലായി
കിട്ടാതെപോയൊരു
കാരുണ്യത്തിനായി ............
നിറനിദ്രരാവിന്റെ നീലനിലാവിൽ
നീർമിഴിക്കുള്ളിൽ കണ്ടൊരു സ്വപ്നം
നനഞ്ഞൊട്ടി മഴക്കണങ്ങളാല്‍ തട്ടമിട്ട
മൊഴികളിൽ കരളിലിന്റെ ഉള്ളിൽ
നിന്ന് നിറയുന്നൊരു നോവ് പാട്ട്
മനസ്സിന്റെ കൊണിലെവിടയോ
പാട്ടിന്റെ വരികളാല്‍ നിന്‍
മോഹ രേണുക്കള്‍ പകര്‍ന്നലിഞ്ഞു
ഉണര്‍ന്നെഴുനെറ്റപ്പോളാകെയൊരു
തൂവലിന്റെ നൈർമ്മല്യം....
ആ ഓര്‍മ്മ തുവല്‍ ചേര്‍ത്തു
പറന്നുയരാന്‍ കൊതിയെറുന്നു
മലകളും താഴ്വാരകളും കടലും
പൂമരം നിറഞ്ഞ പുല്‍മേടകളും
കടന്നു അനുഭൂതിയില്‍ നിറഞ്ഞു ....
Comments