ഒരു കുളിര്‍ കാറ്റുപോലെ .................

ഇരുളിമയുണ്ടായിരുന്നു
ഒപ്പം നിരാശയും കുടി
ഏകാന്തത ഏറി വന്നു
എല്ലാം കൈവിട്ടപോലെ
അതെ ഇതാണ് ജീവിതമെന്ന സത്യം
ജീവിതമെന്ന പ്രഹേളികയുടെ മുഖം
എന്നിരുന്നാലും അകലെ ഞാന്‍ കണ്ടു
മേഘ ശകലങ്ങളില്‍ നിന്നും ഒരു വെളിച്ചം
മഞ്ഞയും ചുവപ്പും കലര്‍ന്ന രശ്മികള്‍
എന്നെ പൊതിഞ്ഞു ആകെ പരവശയായി
കണ്ണുകള്‍ ഇറുകി അടച്ചു മെല്ലെ ഉഷ്മളമായ
സ്പര്‍ശനം മെല്ലെ കണ്ണുകള്‍ തുറന്നു
അകലെ കുന്നിന്‍ ചരുവില്‍ നിന്നും
ആ തേജോമയ രൂപം എന്നില്‍
ഉണര്‍വ്വ് തന്നു അതെ ഉദയ സൂര്യന്‍
സമയം ആയിരിക്കുന്നു വേഗം
ഒരുങ്ങി ഇറങ്ങി അവന്‍ വരും
എന്ന പറഞ്ഞ ഇടത്തേക്ക് നടന്നു
അതെ അകലെ നിന്നും അവന്‍
വന്നടുത്തു കണ്ണുകള്‍ തമ്മില്‍
ഇടഞ്ഞു മിണ്ടാന്‍ കരുതി വച്ചിരുന്ന
വാക്കുകള്‍ നാവില്‍ വരാതെ എവിടെയോ
ഉടക്കി നിന്നു അവസാനം അവന്‍ നടന്നകന്നു
ഒരു കുളിര്‍ കാറ്റുപോലെ .................
Comments