അവസാനം ..!!
നിലതെറ്റാതെ നിലവിളക്കിന്റെ ചുവട്ടിൽ
ചുണ്ടിൽ വട്ടമിട്ടു പറക്കുന്ന ചെറുപ്രാണികളെ
വീശിയകറ്റുമ്പോൾ മനസ്സു നോവുണ്ടായിരുന്നു
തള്ളവിരലുകൾ കൂട്ടിക്കെട്ടിയതു
കണ്ടുകണ്ണടച്ചോർത്തപ്പോൾ
നാല് ചുമൽ കൊടുത്തു
ചിതയിലേക്ക് എടുക്കുന്നനേരം
ആർത്തലച്ചു കരയുന്നവരെ നോക്കി
മിഴി നീർ തുടച്ചു ഒച്ചയില്ലാതെ വിതുമ്പുമ്പോൾ
ഇടമുറിയുന്ന നേരവരേക്കും ഇമവെട്ടാതെ
നോക്കിനിന്ന വേദനയാകെ പുകമറയിൽ
മാലിപ്പുരയുടെ മുകളിൽ മഴ നൂലുകളുടെ
പ്രതിഷേധ സ്വനം കണ്ണുനീർ
കണം പോലെ പൊലിയുന്നു ......
ഒഴുകിയിറങ്ങിയ സിന്ദൂരം കണ്ണുകളിൽ
നീറ്റൽ പടരുന്നു ഇനി നാളെ എന്തെന്നറിയാതെ
മൗനം ഘനീഭവിച്ചു ,എന്നാലും ചീവീടുകൾ കരഞ്ഞു ...
Comments