നാളെ ആര്‍ക്കുവേണ്ടി
നാളെയെന്നത് നാം കണ്ടിട്ടില്ല
ഇന്നിന്റെ കാഴ്ചകളെ വിശ്വാസിക്കാം
സ്നേഹമെന്ന സ്വാന്തനത്തിൽ മയങ്ങാം
മരണമെന്നൊരു പരിവർത്തനം
നിത്യശാന്തി എന്നൊരനുഭവം മാത്രം
കടപ്പെട്ടു പലരോടും
മാസങ്ങൾ ചുമന്ന വയറിനും
അവസാനം ചുമൽ തന്ന നാലുപേർക്കും
ഇനിയൊരു ശരീരം കിട്ടും വരേക്കും
തുടരാമൊരു തപസ്യയിലായി
കോശങ്ങളിൽ നിന്നും കോശങ്ങളിലേക്കും
അണുവിൻ അണുവായി പിന്നെ ബീജത്തിൽ
നിന്നും അണ്ഡത്തിലേക്കുമായി പുനർജനിയായ് ...!!
Comments