ഇന്നും കാത്തിരിപ്പു
ഓര്‍മ്മകള്‍ ഓടി അകലുന്നു
എന്‍ മിഴിപ്പാടരികിലേക്ക്
കാതുകള്‍ വട്ടമിട്ടു നിന്‍
പാദസ്വനങ്ങള്‍ക്കായ്
അന്ന് ആളോഴിയാത്തോരി
അമ്പലമുറ്റത്തു നിന്റെ
കടാഷത്തിനായി കാത്തുനിന്ന
നിമിഷങ്ങള്‍ എത്രെയെന്നോ
ഇന്നാരുമില്ലയീ മുറ്റത്തു നില്‍ക്കുമ്പോള്‍
കാറ്റുകള്‍ക്കും എന്തോ വിരഹനോവോ
എങ്ങുനീ പോയി മറഞ്ഞെന്നു
ആര്‍ക്കുമില്ലല്ലോ അറിവ്
മൂകനായി തിരികെ നടക്കുമ്പോള്‍
എന്റെ ക്യാമറയില്‍ പകര്‍ത്തുന്നിതാ
ഈ അമ്പലത്തിന്‍ മൂകത എന്നോടൊപ്പം ....!!
Comments