സ്ത്രീ പര്‍വ്വം

സ്ത്രീ പര്‍വ്വം

Image result for a statue of law

ഇനിയിപ്പോൾ
നിൻറെ അസത്യങ്ങളാൽ
ആശ്വാസവചനങ്ങളാല്‍
എന്റെ വീടിന്റെ മുറ്റത്തു
പൂവുകള്‍ വിരിയിക്കുകയും
പിന്നെ നിലാവുദിപ്പിക്കുകയുംവേണ്ട
എന്റെ വീടിന്റെ ഭിത്തികളിലെ
ചുടുകട്ടയും ഉണ്ടാക്കേണ്ട
ഇനി
നിന്റെ സ്വപനങ്ങളിലുടെ
എഴുവര്‍ണ്ണങ്ങങ്ങളാല്‍
ഇന്ദ്രധനുസുകള്‍ കാട്ടേണ്ട
അവയുടെ ആദ്യവുമന്ത്യവും
അറിയിക്കേണ്ട
ഇനി
നീ എന്നെ കണ്ണാടി കൊട്ടാരങ്ങളുടെ
വര്‍ണ്ണം കാട്ടി കൊതിപ്പിച്ചു
ഉടച്ചു തകര്‍ക്കാന്‍ ആവില്ല
നിന്റെ ഉള്ളിലെ അന്ധകാരം
ഞാന്‍ അറിയുന്നു
എല്ലാം ഞാന്‍ മനസ്സിലാക്കുന്നു
ഇനിയാവില്ല എന്നെ നിന്റെ
മായാ വലയത്തിലോതുക്കാന്‍
പ്രലോഭാനങ്ങളാല്‍ വസ്ത്രാക്ഷേപം
നടത്തി കാര്യങ്ങള്‍ നിന്റെ
കൈപ്പിടിയിലോതുക്കാന്‍
അഗ്നി പരീക്ഷകളാല്‍ മയപ്പെടുത്തി
ലാക്ഷാ ഗ്രഹങ്ങള്ക്കുള്ളിലാക്കി
മുലയും മൂക്കും ചേദിച്ചു നാണം കെടുത്താന്‍
എന്റെ വകയുള്ള സൂര്യ കിരണങ്ങളും
നിന്റെ കൈയ്യിലിട്ട് അമ്മാനമാട്ടാന്‍
ഭ്രൂണത്തിലെ എന്നെ ഒടുക്കാന്‍
പണ്ടപണങ്ങള്‍ക്കായി ക്രവിക്രയങ്ങള്‍
നടത്തി ചുട്ടു കൊല്ലാന്‍ ഇനി
എന്നെ കരുവാക്കാന്‍ അനുവദിക്കില്ല
 ഇല്ല ഞാന്‍
എന്റെ കണ്ണുകള്‍ക്ക്‌ മേല്‍ കറുത്ത
തുണി ചുറ്റി എല്ലാ അന്യായങ്ങളെയും
സഹിക്കാന്‍ ഇല്ല ഇനി എന്നെ കിട്ടുകയില്ല
എനിക്കുമറിയാമിനി ശൈവചാപങ്ങള്‍
കുലക്കാനുമൊടിക്കാനും
എന്റെ ചരിത്രങ്ങള്‍  ഞാന്‍ തന്നെ
എഴുതി മുഴിവിപ്പിക്കാം....





Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ