കാതോർത്ത്

പുലർകാല വെട്ടത്തിന്റെ പുതുമയിൽ
മഞ്ഞിൻ പുതപ്പകറ്റി ഉണരും ഗ്രാമവഴികളിൽ
ഉണർന്നു വരും ദിനത്തിന്റെ വരവറിയിക്കും
മൗനമകറ്റി കുയിൽ പാടി കളകാഞ്ചി
കഞ്ചുകം വകഞ്ഞു മുറുക്കി കന്യകമാർ
കുടവുമെടുത്തു മെല്ലെ നടന്നുവരുന്നത്
കാണാൻ കാതോർത്ത് കിടന്നു മണൽത്തരികൾ ....!!
Comments