ഇനി ഒരിക്കലും......
ഇനി ഒരിക്കലും നിന്നെ കുറിച്ച്
ഓർക്കാതിരിക്കാൻ ശ്രമിക്കാം
നിന്റെ ചിന്തകളെ വികലമാക്കാതിരിക്കാം
മാനം കറത്തു മഴയിരമ്പി തലചായിക്കാനാവാതെ
നനഞ്ഞൊട്ടിയ നിമിഷങ്ങളുടെ
സ്പര്‍ശാനുഭവം മോഷ്ടിച്ച് കടന്നകന്നുവോ.....
എന്റെ ഹൃദയത്തിലെ സമ്പത്തു നീ
ആരും കാണാതെ കൊണ്ട് പോകുന്നുവോ ...
എന്തിനു നീ എന്നിൽ നിന്നും
പിണങ്ങി അകലുന്നു എന്നന്നേക്കുമായി
ഒരു മിനിമിഷമൊന്നു വന്നുപോകു
നൂറ്റാണ്ടുകളുടെ ആനന്ദം കൊണ്ടുപോകു
ഈ ആചാരം അനുഷ്ടിച്ചു പോകുകിൽ
നിനക്കും നന്മ ഉണ്ടാവുമെന്നറിക
ഞാനൊരു പൂവും നീ അതിന്റെ
നറുമണവും കൊണ്ട് പോകുക
കണ്ണുനീരൊഴുക്കിയില്ലെങ്കിൽ
കരഞ്ഞതിൻ രാസമെന്താണ്
ഇനിയും ചെയ്യുക എന്നിൽ ദ്രോഹങ്ങൾ
അല്ലെങ്കിൽ കൊണ്ട് പോകുക ശിക്ഷയായ്
എവിടെയാണെങ്കിലും നീ എന്നുമേ
സന്തോഷ സമാധാനത്തോടെ ഇരിക്കുക
നിനക്കായി ഞാൻ സ്രഷ്ടാവിനോടായി
എന്നുമേ വിനയാന്വതനായി അപേക്ഷിക്കുന്നു ...!!
Comments