അവള്‍ വന്നുപോയി
ഏറെ നേരം കാത്തു നിന്നു
ജാലകവാതിലിനരികെ
എന്തോ സ്വകാര്യം പറയുന്നപോലെ
ആദ്യം മര്‍മ്മരത്തോടെ കരീലകളിളകി
പൊടുന്നനെ വന്നകാറ്റിനോടോപ്പം
വന്നു നീ വന്നു മച്ചിന്‍ പുറത്തേറി
പാട്ടുപാടിയാടിയ നേരമെന്‍
മന്സ്സിലോര്‍മ്മകള്‍ കോരിയിട്ടു
ചുടുനിശ്വാസങ്ങൾക്കപ്പുറം
മയങ്ങി ഉണർന്നു വന്നപ്പോഴേക്കും
നനവുള്ള കാൽപ്പാടുകൾ നൽകി നീ
മടങ്ങിയ നേരം കുളിരു കോരിയാകാശം
തെളിഞ്ഞു നിന്നോർമ്മയും ഞാനും
വീണ്ടും ഏകാന്തതയും മാത്രമായ് ..!!
Comments