തുറക്കാത്തൊരു ജാലകം

തുറക്കാത്തൊരു ജാലകത്തിന്റെ
ചുറ്റും ചിതലും തുരുമ്പുമിന്നു കൂട്ടുകാർ
ഉണ്ടായിരുന്നൊരു നല്ലകാലം അതിനും
കരിമഷി പടരും രണ്ടു മിഴികൾ കണ്ടിരുന്നു
സ്വപ്ങ്ങളി ജാലകത്തിലൂടെ നിത്യം
പറന്നു പോയോ അതോ കൊത്തി പറന്നുവോ
എവിടെയോ പോയി മറഞ്ഞൊരാ മനസ്സിന്റെ
വാതായനത്തിൽ ഇടം കിട്ടാൻ എത്രയോ പേർ
കണ്ടും കൊതികൊണ്ടിരുന്നു കിട്ടാത്ത മുന്തിരി
പുളിക്കുന്നു എന്ന് പറഞ്ഞു കടന്നു പോയവരെ
കബളിപ്പിച്ചു കടന്നകന്നൊരു അടച്ച ജാലകമിന്ന്
വെയിലേറ്റു നെടുവീർപ്പിടുന്നു വരും വരാതിരിക്കില്ല
മിഴികളിനിയും എന്റെ നേർക്ക് എന്ന് ആശ്വാസമോടെ
Comments