വിദ്വാന്‍

 വിദ്വാന്‍


കാണിക്കവഞ്ചിയും കുരിശടിയും നിസ്ക്കാര പള്ളിയും
കാണുന്നിടത്തൊക്കെ ഉണ്ടെങ്കിലും അത്യാവിശത്തിനു
ഒന്നുക്കുപോകാന്‍ ഒരു മതിലോ ഇടവഴിയുടെ മറവോ
മാത്രം മതി എന്നൊരു ശീലം ഉള്ളിടത്തോളം
മലയാളി സന്തുഷ്ടന്‍ തന്നെ പിന്നെ ബഹിരാകാശം മുതല്‍
അങ്ങ് കടലിനും ഭൂമിക്കും അടിയിലുള്ളതു വരെ അറിയാമെന്നും
അതിനെ ഒക്കെ വിമര്‍ശിക്കുന്ന മലയെ ലാളിക്കുന്നവന്റെ
ഒരു അഹങ്കാരം തന്നെ എവിടെ പോയാലും കാര്യങ്ങള്‍ ഒക്കെ
ഒപ്പിച്ചു നേടിയെടുത്തു മടങ്ങി വരും എന്നാലോ സ്വന്തം
മണ്ണില്‍ കാലുകുത്തിയാലോ പിന്നെ പറയുകയും വേണ്ട ....
നാലാം ക്ലാസ്സും ഗുസ്തിയും മന്ത്രിപദവും ഉണ്ടെങ്കില്‍
രണ്ടാം റാങ്കും ബിരുതാനന്തര ബിരുതവും ഉള്ളവനെ
എന്തും പറയാം എന്നുള്ള അവസ്ഥ ആണ് ഇന്ന്
സാക്ഷരതയുടെ സാക്ഷാ തുറന്നവര്‍ എന്ന് അഭിമാനിച്ചു
തലതാഴ്ത്തുക ,''കേരളം എന്ന് കേട്ടാലോ ......
പീഡനം ഇരച്ച് കയറണം  ഞരമ്പുകളില്‍ ''

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ