നിന്‍ കണ്ണിലെ ദിവ്യത


ആരുടെയും കണ്ണുകളിലെ ദിവ്യരശ്മിയല്ല
ഇല്ല ഞാനാരുടെയും കണ്ണുകളിലെ
മിന്നി മിന്നി തിളങ്ങും താരകമല്ല
ആർക്കെങ്കിലും ഉപകരിക്കപ്പെട്ടെങ്കിൽ
എന്റെ രൂപവും വർണ്ണവും നഷ്ടമായ്
എന്റെ സഹവർത്തികളും അകന്നു
 ആ പൂവാടിയും കരിഞ്ഞുണങ്ങി
ആരുടെയും കണ്ണുകളിലെ ദിവ്യരശ്മിയല്ല
 പിന്നെ ഹൃദയത്തിന്റെ പരിപൂര്‍ണ്ണതയുമല്ല
ഞാന്‍ എവിടെ നിവസിക്കണം
എവിടെ പാര്‍ത്തു ഉല്ലസിക്കണം
ഞാന്‍ സന്തുഷ്ടണോ അതോ അവര്‍ സന്തുഷ്ടരോ
ഞാന്‍ ഇനി ആര്‍ക്കുമേ ഒരു ഭാരമോയല്ല
ആരുടെയും കണ്ണുകളിലെ ദിവ്യരശ്മിയല്ല
ആദ്യാന്തമായി ആരു നേടിയാലും
ദശപുഷ്പങ്ങളാരെങ്കിലും അര്‍പ്പിച്ചാലും
ചിരാതുകളില്‍ തിരിതെളിച്ചാലും
ഞാനാ നിരാശയുടെ കല്‍മണ്ഡപം
ആരുടെയും കണ്ണുകളിലെ ദിവ്യരശ്മിയല്ല
 പിന്നയോ ഹൃദയത്തിന്റെ പരിപൂര്‍ണ്ണതയുമല്ല ....!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ