പ്രണയ രസം
നാവിൽ നിന്റെ ഉപ്പുരസം
മണക്കും വിയർപ്പിന് കണം
എന്ത് പറയുമീ അതിരസം
രാവിൽ ഉറങ്ങാതെ കിടക്കും
യൗവ്വനത്തിൻ മധുരരസം
പറയു പ്രിയനേ നീ എവിടെ ഈ നിമിഷം
ഉള്ളിന്റെ ഉള്ളിൽ മിടക്കുന്നു പ്രണയം
നിന്റെ മാത്രം അലതല്ലും ഉപ്പിൻ രസം
ആഹാ നിൻ പ്രേമത്തിൻ ലഹരിമയം
എല്ലാവർക്കും വേണം വേണമീ പ്രണയം
സാഗര തിരകൾ ആർത്തു ചിരിച്ചു പ്രണയം
തിരയോ ഏറ്റുവാങ്ങി ഉപ്പിൻ പ്രണയരസം
നീയറിയുന്നുവോയീ സ്നേഹത്തിൻ മധുരതരം
നിലാവിൻ കുളിർമ്മയിൽ പെയ്യും അധികതരം
നിഴലായി തേടുന്നു എൻ മനം തേടുന്നു നിൻ അധരം
നാവിൽ നിന്റെ ഉപ്പുരസം മണക്കും വിയർപ്പിൻ കണം
രാവിൽ ഉറങ്ങാതെ കിടക്കും യൗവ്വനത്തിൻ മധുരരസം
Comments