കണ്ണുകൾ തുളുമ്പി

ഒരുനൂറുസ്വപ്നങ്ങൾ കൊരുത്തുഞാൻ
നിനക്കായി ആരോരുമറിയാതെ തന്നു
കുന്നിമലർമാലയായ് ആമ്പൽപ്പൂവായി
മയിൽപ്പീലിതുണ്ടായായ് കാക്കത്തണ്ടായി
വിളറിവെളുത്തു മാഷിന്റെ കൈയ്യിലെ
നിനക്കുഞാൻ തന്നൊരാ പ്രണയത്തിൽ
ചാലിച്ച എൻ ഹൃദയത്തിലെ കവിത.
ബഞ്ചിൽ കയറ്റി നിർത്തിയത് കണ്ടു
നീയും ചിരിച്ചില്ല മറ്റുള്ളവർക്കൊപ്പം
ഇന്നുമതു മായാതെ മനസ്സിനുള്ളിൽ
നോവിൻ പെരുമ്പറ കൊട്ടുന്നു
ഇന്നുനിന്നെ കണ്ടപ്പോൾ വറ്റിയ
കവിളും ഒക്കത്തെ കരയും കുഞ്ഞും
ഞാനറിയാതെ ഉള്ളമൊന്നു തേങ്ങിപ്പോയ്
എന്തെ അറിയാതെ കണ്ണുകൾ തുളുമ്പി പോയി .....!!
Comments