ഓര്‍മ്മകള്‍ പുറകോട്ടു നടന്നു
ഓര്‍മ്മകള്‍ പുറകോട്ടു നടന്നു
അറിയാതെ ഒരു വള്ളി നിക്കറിട്ട
ബാലനായി അമ്പലക്കുളത്തിന്‍
അരികിലെത്തി നിന്നപ്പോള്‍
അല്ലിയാമ്പല്‍ മോഹവുമായി
അരയറ്റം വെള്ളത്തിലിറങ്ങിമനം
കരക്ക് എവിടെയോ അവളുടെ
സാമീപ്യം നിറഞ്ഞു നില്‍ക്കുമ്പോലെ
ഏട്ടാ എന്നവിളിയുമായി
പാവാട തുമ്പില്‍ ചാമ്പക്കയും
കൊച്ചിളം പല്ലുകാട്ടിയ ചിരിയുമായി
എല്ലാം ഒരു കനവായിരുന്നോ അറിയില്ല
വിറയാര്‍ന്ന കൈകൊണ്ടു തൊട്ടു വിളിച്ചമ്മ
മോനെ പോകാം ഞാന്‍ തൊഴുതു വന്നു .
സ്ഥലകാല ബോതം വീണ്ടെടുത്തു
അപ്പോഴേക്കും അമ്മ കാറില്‍
കയറി കാത്തിരിപ്പായി തനിക്കായി
ചെറിയ ജാള്യതയോടെ ഞാനും..!!
Comments